കോവിഡ് തുരത്താന്‍ പുതിയ വാക്‌സിന്‍; മൂക്കിലൂടെ സ്വീകരിക്കാം

By online desk .23 08 2020

imran-azhar
വാഷിങ്ടന്‍:  കോവിഡ് വ്യാപനം തടയാന്‍ പുതിയ വാക്‌സിനുമായി അമേരിക്കയിലെ വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍. മൂക്കിലൂടെ സ്വീകരിക്കാവുന്ന വാക്‌സിന്‍ വളരെ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ ശക്തമായ പ്രതിരോധശേഷി കൈവരിച്ച് കോവിഡില്‍നിന്ന് സംരക്ഷണം നല്‍കുന്നതായും കണ്ടെത്തി. കോവിഡ് രോഗത്തിന്റെ ആരംഭദശയില്‍ത്തന്നെ വാക്‌സിന്‍ നല്‍കിയാല്‍ വൈറസ് ശരീരത്തിലേയ്ക്ക് വ്യാപിക്കുന്നത് തടയാന്‍ സാധിക്കും.

മനുഷ്യരില്‍ പരീക്ഷണം നടത്താനുള്ള നടപടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞന്‍ മിഷേല്‍ എസ്.ഡയമണ്ട് പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ കൊണ്ട് ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കാന്‍ സാധിക്കും. ചിലര്‍ക്ക് ഒരു ഡോസ് മതിയാകും. മൂക്കിലും ശ്വാസകോശത്തിലും വൈറസ് വ്യാപിക്കുന്നതിനെയാണ് വാക്‌സിന്‍ പ്രതിരോധിക്കുന്നതെന്നും ഡയമണ്ട് പറഞ്ഞു.


 

OTHER SECTIONS