നിതീഷ്‌കുമാറും ലാലുപ്രസാദും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച ഇന്ന്

By parvathyanoop.25 09 2022

imran-azhar

 

 


ന്യൂഡല്‍ഹി:  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനവും നടക്കും.2024ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും സോണിയയെ കാണുന്നത്.

 

ബിഹാറിലെ മഹാസഖ്യം മോഡല്‍ രാഷ്ട്രീയ നീക്കമാണ് ദേശീയ തലത്തിലും നടത്തുന്നത്. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്.ഞാനും നിതീഷ് കുമാറും സോണിയാ ഗാന്ധിയെ കാണും. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു, ബിജെപിയെ ഞങ്ങള്‍ വേരോടെ പിഴുതുമാറ്റും. ഡല്‍ഹിയിലെത്തിയ ശേഷം ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.

 

2024ല്‍ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പിഴുതെറിയുമോ എന്ന ചോദ്യത്തിന് ഞാനിത് എത്ര തവണ പറയണം എന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ മറുപടി. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത് നിതീഷ് കുമാറാണ്.

 

സീതാറാം യെച്ചൂരി,അരവിന്ദ് കെജരിവാള്‍ ,അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയായിട്ടാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്നത്.

 

OTHER SECTIONS