ബീഹാർ തിരഞ്ഞെടുപ്പ് ; എൽ ജെ പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ജയിലടക്കും - ചിരാഗ് പാസ്വാൻ

By online desk .25 10 2020

imran-azhar

 


പട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ എൽ ജെ പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍. ഞായറാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.തങ്ങൾ അധികാരത്തിൽ വന്നാൽ നിതീഷ് കുമാറും ഉദ്യോഗസ്ഥരും അഴിക്കുള്ളിൽ കഴിയേണ്ടിവരുമെന്ന് ചിരാഗ് പാസ്വാൻ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡുമ്രോണില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. ബീഹാറിൽ മദ്യ നിരോധനം പരാജയപ്പെട്ടുവെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി. അനധികൃത മദ്യം വ്യാപകമായി വില്‍ക്കുന്നുണ്ടെന്നും നിതീഷ് കുമാറിന് കൈക്കൂലി ലഭിക്കുന്നു എന്നും ചിരാഗ് പസ്വാന്‍ കുറ്റപ്പെടുത്തി.

 

OTHER SECTIONS