ഡല്‍ഹിയിലെ പമ്പുകളില്‍ 25 മുതല്‍ പെട്രോളും ഡീസലും നല്‍കില്ല

By Shyma Mohan.01 10 2022

imran-azhar

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ ഒക്ടോബര്‍ 25 മുതല്‍ പെട്രോളും ഡീസലും വാങ്ങുന്നതിന് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍.

 

ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

 

എന്നാല്‍ പെട്രോളിനും ഡീസലിനും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ ക്രമസമാധാന നില മോശമാകുമെന്ന് പെട്രോള്‍ പമ്പ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 29ന് പരിസ്ഥിതി വകുപ്പ്, ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി, ഗതാഗത വകുപ്പ്, ഭക്ഷ്യവകുപ്പ്, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പരിഹാരം കാണാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

ഒരാഴ്ചക്കുള്ളില്‍ എല്ലാ വകുപ്പുകളും പദ്ധതി സമര്‍പ്പിക്കുമെന്നാണ് വിവരം. തുടര്‍ന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം നിലവില്‍ വരുന്നതോടെ 25 മുതല്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ പെട്രോളും ഡീസലും ലഭിക്കില്ല.

 

OTHER SECTIONS