പണമില്ല, ആംബുലൻസ് നൽകിയില്ല: മകന്റെ മൃതദേഹം തോളിലേറ്റി അച്ഛൻ

By Sooraj Surendran .26 06 2019

imran-azhar

 

 

പട്ന: പണമില്ലാത്തതിനാൽ ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുനൽകിയില്ല. സ്വന്തമാ മകന്റെ മൃതദേഹം തോളിലേറ്റി അച്ഛൻ. ബീഹാറിലെ നളന്ദ ജില്ലയിലായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പഹർപുർ സാഗർ സീത ഗ്രാമത്തിലെ കുട്ടിയാണ് അസുഖം മൂലം മരണപ്പെട്ടത്. മൃതദേഹം സൗജന്യമായി വീട്ടിൽ എത്തിക്കാനും സംസ്കരിക്കാനും വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിനും നടപടിയെടുക്കാൻ ജില്ലാ മജിസ്ട്രേട്ടിനു നിർദേശം നൽകുകയും ചെയ്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയാണ് നളന്ദ.

OTHER SECTIONS