ഒരു യൂണിറ്റില്‍ കൂടുതല്‍ കഫ് സിറപ്പ് വാങ്ങാന്‍ അനുമതിയില്ല ; യു.പി. ഭക്ഷ്യസുരക്ഷാ വകുപ്പ്

By parvathyanoop.17 08 2022

imran-azhar

 

ഉത്തര്‍പ്രദേശ് :  മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ലഹരി പദാര്‍ത്ഥമാണ് കോഡിന്‍. കോഡിന്‍ അടങ്ങിയ കഫ് സിറപ്പിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേദന, ചുമ, വയറിളക്കം എന്നിവയ്ക്കാണ് ഇവ സാധാരണ നല്‍കാറുള്ളത്. ഏതാണ്ട് എല്ലാ കഫ് സിറപ്പുകളിലും കോഡിന്‍ അടങ്ങിയിരിക്കും.

 

വേദനാ സംഹാരിയായി പ്രവര്‍ത്തിക്കുന്ന കോഡിന്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ അടിമപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡ്രഗ് കണ്‍ട്രോളര്‍ എകെ ജെയിന്‍ പറയുന്നു.ഒരു യൂണിറ്റില്‍ കൂടുതല്‍ കഫ് സിറപ്പ് വാങ്ങാന്‍ അനുമതിയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.പുതിയ ഉത്തരവ് അനുസരിച്ച് കമ്പനി ഡിപ്പോകള്‍ക്കും സി ആന്‍ഡ് എഫ് ഏജന്റുമാര്‍ക്കും കോഡിന്‍ അധിഷ്ഠിത ചുമ സിറപ്പുകള്‍ സംഭരിക്കാന്‍ കഴിയുമെങ്കിലും അതിന്റെ 500 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാവൂ.

 

മൊത്തവ്യാപാരികള്‍ക്ക് 1,000 യൂണിറ്റ് സിറപ്പ് സംഭരിക്കാം. എന്നാല്‍ 100 യൂണിറ്റില്‍ കൂടുതല്‍ വില്‍ക്കാന്‍ കഴിയില്ല. ചെറുകിടവ്യാപാരികള്‍ക്ക് 100 യൂണിറ്റില്‍ കൂടുതല്‍ സംഭരിക്കാമെങ്കിലും ഒരു ഉപഭോക്താവിന് ഒരെണ്ണം മാത്രമേ വില്‍ക്കാന്‍ സാധിക്കൂ.

 

ട്രമാഡോള്‍, പെന്റാസോസിന്‍, ബ്യൂപ്രെനോര്‍ഫിന്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വേദനസംഹാരികള്‍, അല്‍പ്രാസോളം, ക്ലോനാസെപാം, നൈട്രാസെപാം, ഡയസെപാം തുടങ്ങിയ ആന്റി ഡിപ്രസന്റുകളോടൊപ്പം വില്‍ക്കുന്നതിനും ഉത്തരവ് ബാധകമാണ്.

 

ട്രമാഡോള്‍ അടിസ്ഥാനമാക്കിയുള്ള വേദനസംഹാരികള്‍ മെഡിക്കല്‍ കുറിപ്പടി പ്രകാരം മാത്രമേ നല്‍കാനാകൂ. പത്ത് യൂണിറ്റ് നൈട്രസെപാം, പെന്റസോസിന്‍ എന്നിവ അനുവദനീയമാണ്

 

 

OTHER SECTIONS