ഫ്‌ളാറ്റുകള്‍ നല്‍കില്ല: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നിലപാടുമാറ്റം

By Shyma Mohan.17 08 2022

imran-azhar

 

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗര വികസന മന്ത്രി നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

 

റോഹിങ്ക്യന്‍ അഭയാര്‍ത്ഥിക്കായി ഡല്‍ഹിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കും വരെ നിയമപരമായി തടങ്കല്‍പാളയത്തില്‍ പാര്‍പ്പിക്കും. നിലവിലുള്ള സ്ഥലം തടങ്കല്‍ പാളയമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡല്‍ഹി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

 

നേരത്തെ കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും താമസസൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ ബക്കര്‍വാലയില്‍ ഫ്‌ളാറ്റുകള്‍ നല്‍കുമെന്നായിരുന്നു കേന്ദ്ര നഗര വികസന മന്ത്രിയുടെ പ്രഖ്യാപനം.

OTHER SECTIONS