വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനു നിരോധനം

By sruthy sajeev .13 Oct, 2017

imran-azhar

 
കോഴിക്കോട്: വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനു നിരോധനം. ഇരുജില്‌ളകളിലെയും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റേതാണു തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു പതിവായതോടെയാണു നിരോധനം വന്നത്. ചുരം നവീകരിക്കാനും സിസിടിവി കാമറകള്‍ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും ധാരണയായതായും ജില്‌ളാ കളക്ടര്‍മാര്‍ അറിയിച്ചു.