പാക് ധനമന്ത്രിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

By Shyma Mohan.14 Nov, 2017

imran-azhar


    ഇസ്ലാമാബാദ്: പാക് ധനകാര്യമന്ത്രി ഇഷാഖ് ദറിനെതിരെ അഴിമതിവിരുദ്ധ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസുമായി ബന്ധപ്പെട്ട് മൂന്നു തവണ ഇഷാഖ് ദറിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി. പാകിസ്ഥാന്റെ അഴിമതിവിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ദര്‍ രാജ്യത്ത് തിരിച്ചെത്തിയാല്‍ അറസ്റ്റിലാകും. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയുള്ള അഴിമതിക്കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഷെരീഫിന്റെ അടുത്ത അനുയായ ഇഷാഖ് ദറിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. ഷെരീഫിന്റെ മകളെയാണ് ദര്‍ വിവാഹം കഴിച്ചിരിക്കുന്നത്. സാമ്പത്തിക അഴിമതിക്കേസില്‍ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് രാജി വെക്കുകയായിരുന്നു.

 

 

OTHER SECTIONS