ഉത്തര കൊറിയ - അമേരിക്കന്‍ സംഘര്‍ഷം: സൈന്യത്തില്‍ ചേരാന്‍ 35 ലക്ഷം

By Shyma Mohan.12 Aug, 2017

imran-azhar

 
    പ്യയോംഗ്‌യാംഗ്: സൈന്യത്തില്‍ ചേരാന്‍ 35 ലക്ഷം തൊഴിലാളികളും പാര്‍ട്ടി അംഗങ്ങളും സന്നദ്ധത അറിയിച്ചതായി ഉത്തര കൊറിയ. ഇതില്‍ സൈന്യത്തിലേക്ക് വീണ്ടും ചേരാന്‍ സന്നദ്ധത അറിയിച്ച് പട്ടാളക്കാരും ഉള്‍പ്പെടുന്നു. മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലുമാണ് രാജ്യത്തെ പ്യൂപ്പിള്‍സ് ആര്‍മിയില്‍ ചേരാന്‍ ജനമുന്നേറ്റം ഉണ്ടായിരിക്കുന്നത്.
    കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) കഴിഞ്ഞ തിങ്കളാഴ്ച ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് പ്രസ്താവനയിറക്കിയതിന് തൊട്ടുപിന്നാലെയാണ് സൈന്യത്തില്‍ ചേരാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക പത്രമായ റൊഡോംഗ് സിന്‍മുന്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗുവാമിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറിയന്‍ തലസ്ഥാനത്ത് കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാരിന് പിന്തുണയുമായി പടുകൂറ്റന്‍ ബഹുജന്‍ റാലി നടന്നു.


OTHER SECTIONS