മൂന്നു ദിവസത്തിനുള്ളില്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണമെന്ന് റിപ്പോര്‍ട്ട്

By sruthy sajeev .04 Nov, 2016

imran-azhar

വാഷിംഗടണ്‍. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താന്‍ ഉത്തരകൊറിയ പദ്ധതിയിട്ടിരിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരുടെ വെളിപെ്പടുത്തല്‍. കേബിള്‍ നെറ്റ് വര്‍ക്കാണ് ഇക്കാര്യം റിപേ്പാര്‍ട്ട് ചെയ്തത്. യുഎന്‍ വിലക്കുകള്‍ ലംഘിച്ച് കഴിഞ്ഞ എതാനും മാസങ്ങളായി ഉത്തരകൊറിയ നിരവധി മിസൈല്‍ പരീക്ഷണങ്ങളാണു നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പെ്പടെയുള്ള പരീക്ഷണങ്ങള്‍ക്ക് ഉത്തരകൊറിയക്കുമേല്‍ യുഎന്‍ ഉപരോധം ഏര്‍പെ്പടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കതെയാണു ഉത്തരകൊറിയയുടെ പരീക്ഷണങ്ങള്‍. ആണവ പ്രശ്‌നത്തിന്റെ പേരില്‍ യുഎസ് ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം നേരത്തെ ഏര്‍പെ്പടുത്തിയിരുന്നു.

OTHER SECTIONS