മദ്യം വേണോ? ആധാര്‍ കാണിക്കൂ

By Shyma Mohan.20 Sep, 2017

imran-azhar

   
    ഹൈദരാബാദ്: മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍. തെലുങ്കാനയിലെ എക്‌സൈസ് വകുപ്പാണ് മദ്യം വാങ്ങാനെത്തുന്നവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്ന് ഉറപ്പുവരുത്തുന്നതിന് ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നത് തടയാനായിട്ടാണ് സര്‍ക്കാര്‍ നടപടി.
    17കാരിയായ പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ നഗരത്തിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കും മറ്റ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മദ്യം നല്‍കിയതായി കണ്ടെത്തിയിരുന്നു. സില്‍വര്‍ ഓക്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി സ്ഥിരം മദ്യം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ എല്ലാ മദ്യശാലകളിലും പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കു മാത്രമേ മദ്യം നല്‍കാവൂ എന്നാണ് പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശം. മദ്യശാലകളില്‍ സന്ദര്‍ശനം നടത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.OTHER SECTIONS