യുക്രെയ്‌നില്‍ ആണവനിലയത്തിനുനേരെ ഷെല്ലാക്രമണം

By parvathyanoop.08 08 2022

imran-azhar

 

 

കീവ് : യുക്രെയ്‌നില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിനുനേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നും യുക്രെയ്‌നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു.

 

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം യുദ്ധത്തിന് അടുത്ത് നില്‍ക്കുകയാണെന്നും ഒരു ആണവ കേന്ദ്രത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും യുഎന്‍ ആണവ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.

 

അധനിവേശത്തിനിടെ റഷ്യ കൈവശപ്പെടുത്തിയ കിഴക്കന്‍ യുക്രൈനിലെ സപ്പോരിജിയ ആണവ നിലയം നിലവില്‍ പൂര്‍ണ്ണമായും നിയന്ത്രണാതീതമാണെന്ന് റാഫേല്‍ ഗ്രോസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരെ കഴിഞ്ഞ ഫെബ്രുവരി 24 -നാണ് റഷ്യ ആക്രമണം ആരംഭിച്ചത്

 

ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകള്‍ പതിച്ചതെന്ന് യുക്രെയ്‌നിന്റെ ആണവ കമ്പനിയായ എനര്‍ഗോആറ്റം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യന്‍ സേന സാപോറീഷ്യ പിടിച്ചെങ്കിലും യുക്രെയ്ന്‍ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ആക്രമണത്തില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു.

 

 

OTHER SECTIONS