ഒഡീഷയില്‍ വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ച സംഭവം; പ്രതി പിടിയില്‍

By Anju N P.26 Apr, 2018

imran-azhar

 

ഒഡീഷയില്‍ വിവാഹ സമ്മാനമായി ലഭിച്ച പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനും കോളജ് അധ്യാപകനുമായ പുഞ്ജിലാല്‍ മെഹറാണ് പിടിയിലായത്.

 

ഫെബ്രുവരി 18ന് വിവാഹിതരായ സൌമ്യശേഖറര്‍ക്കും റീമക്കും അഞ്ച് ദിവസം കഴിഞ്ഞ് കൊറിയറില്‍ ലഭിച്ച വിവാഹ സമ്മാനപ്പൊതിയിലാണ് ബോബ് ഉണ്ടായിരുന്നത്. ഇത് തുറക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ സൌമ്യശേഖറും മുത്തശ്ശിയും മരിച്ചു. റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

 

സൗമ്യശേഖറിന്റെ അമ്മ സഞ്ജുക്താ സാഹുവിനോടുള്ള പ്രതികാരമാണ് പുഞ്ജിലാല്‍ പാഴ്‌സല്‍ ബോംബ് അയച്ചക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ജ്യോതി ബികാസ് ജൂനിയര്‍ കോളജിലെ സഹപ്രവര്‍ത്തകരായിരുന്നു സഞ്ജുക്തയും പുഞ്ജിലാലും. പുഞ്ജിലാലായിരുന്നു കോളജ് പ്രിന്‍സിപ്പല്‍. സഞ്ജുക്തയ്ക്കാണ് സീനിയോറിറ്റി എന്നതിനാല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് സമ്മാനമെന്ന വ്യാജേന പാഴ്‌സലായി ബോംബ് അയക്കാന്‍ പുഞ്ജിലാലിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

OTHER SECTIONS