യുഎസ് ക്യാപിറ്റലിനു നേരെ ആക്രമണം; ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു; അക്രമിയെ വെടിവച്ചുകൊന്നു

By Web Desk.03 04 2021

imran-azhar

 


വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റ് മന്ദിരം, ക്യാപ്പിറ്റലിനു മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമി കാര്‍ ഇടിച്ചുകയറ്റി. ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു. മറ്റൊരാള്‍ക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.

 

ബാരിക്കേഡില്‍ കാര്‍ ഇടിച്ചു നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ അക്രമി പൊലീസിനു നേരെ കത്തിവീശി. പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തി. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അക്രമി വൈകാതെ മരിച്ചു.

 

ക്യാപ്പിറ്റലിന്റെ വടക്കുഭാഗത്താണു സംഭവം. സെനറ്റ് കവാടത്തിനു 90 മീറ്റര്‍ മുന്‍പിലായുള്ള ബാരിക്കേഡാണ് ഇടിച്ചുതകര്‍ത്തത്. സംഭവത്തെത്തുടര്‍ന്നു ക്യാപ്പിറ്റലില്‍ അതീവസുരക്ഷ പ്രഖ്യാപിച്ചു.

 

 

 

OTHER SECTIONS