സർക്കാർ കമ്പനികളിൽ നിന്ന് പ്രവാസികളെ പുറത്താക്കാൻ ഒമാൻ ഉത്തരവ് പകരം സ്വദേശികളെ നിയമിക്കും

By online desk .01 05 2020

imran-azhar

 

മസ്‌ക്കറ്റ് : കോവിഡ് ഭീതിക്കുപിന്നാലെ സ്വദേശി വത്ക്കരണം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി ഒമാൻ മന്ത്രലയം . സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ കമ്പനികളോടും അവിടെ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെ പുറത്താക്കാനും പകരം പ്രാദേശിക ഒമാനികൾ നിയമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയം സർക്കുലർ നൽകി.

 

സർക്കാർമേഖയിലെ തൊഴിലാളികളെ ഘട്ടംഘട്ടമായി പിരിച്ചുവിടുകയും പകരം ഒമാൻ പൗരൻമാരെ അവിടെ നിയമിക്കുകയും ചെയ്യും . ഇത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു , ഇതിനുവേണ്ട നടപടി കൈക്കൊള്ളാൻ ഒമാൻ ഭരണകൂടം ധനകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സർക്കാർ ജോലിക്ക് യോഗ്യരായ സ്വദേശി പൗരന്മാരെ ഉടൻ കണ്ടെത്തി മതിയായ പരിശീലനം നൽകും. ജൂലായ് മാസത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ച നിർദേശം.

 


ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ ഭൂരിഭാഗവും മലയാളികളാണ് . അതോടെ പതിനായിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ട്ടമാകും. അതേസമയം ഒമാൻ സ്വകാര്യ മേഖലകളിലും സ്വദേശി വൽക്കരണം ആരംഭിച്ചിട്ടുണ്ട് വിമാന സർവീസുകൾ പുനരാരംഭിച്ചാൽ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ അവരുടെ മാതൃ രാജ്യങ്ങളിലേക്ക് തിരിച്ചയക്കക്കാം. ഈ മേഖലകളിലും സ്വദേശി വൽക്കരണത്തിനുള്ള മുന്നറിയിപ്പുകൾ സർക്കാർ നൽകി കഴിഞ്ഞു.

 

സ്വകര്യമേഖലകളിൽ കൂടി സ്വദേശി വൽക്കരണം യാഥാർഥ്യമാവുന്നതോടെ തൊഴിൽ നഷ്ടമായി നാടുകളിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം ഗണ്യമായി വർധിക്കും. രാജ്യം നേരിടുന്ന കൊറോണ സാമ്പത്തിക പ്രതിസന്ധി,മറികടക്കാനാണ് ഒമാൻ ഭരണകൂടം സ്വദേശിവൽക്കരണനടപടികൾ പ്രഖ്യാപിച്ചത് എന്ന റിപോർട്ടുകൾ ഉണ്ട്

OTHER SECTIONS