ഓംപുരിയുടെ മരണം; ഭാര്യയെ ചോദ്യം ചെയ്തു

By online desk.11 Jan, 2017

imran-azhar


മുംബയ്: സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടന്‍ ഓംപുരിയുടെ അപ്രതീക്ഷിത മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പൊലീസ് റിപേ്പാര്‍ട്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപേ്പാര്‍ട്ട് പുറത്ത് വന്നതോടെ ഓംപുരിയുടെ മരണത്തില്‍ ദുരൂഹതയേറുകയാണ്. പോസ്റ്റ്‌മോര്‍ട്ട്ം റിപേ്പാര്‍ട്ട് പ്രകാരം ഓംപുരിയുടെ മരണം സംഭവിച്ചിരിക്കുന്നത് ഹൃദയാഘാതം മൂലമല്‌ള.

 


മരണകാരണം അജ്ഞാതം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപേ്പാര്‍ട്ടില്‍ പറയുന്നത്. ഓംപുരിയുടെ മരണത്തില്‍ ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ഓംപുരിയുടെ മൃതദേഹത്തില്‍ തലയുടെ ഇടതുഭാഗത്തായി കണ്ടെത്തിയ മുറിവാണ് സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. എന്നാല്‍, ഇത് ഹൃദയാഘാതം സംഭവിച്ച്
നിലത്ത് വീണപേ്പാള്‍ മുറിവ് പറ്റിയതാവാം എന്നാണ് പൊലീസ് പറയുന്നത്.

 


പോസ്റ്റ്‌മോര്‍ട്ടം റിപേ്പാര്‍ട്ടില്‍ മരണകാരണം അജ്ഞാതമെന്ന് രേഖപെ്പടുത്തിയതാണ് നിലവില്‍ സംശയത്തിന് വഴിതുറന്നിരിക്കുന്നത്. ഓംപുരിയുടെ ബന്ധുക്കള്‍ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപെ്പട്ടിട്ടുണ്ട്. മുംബയ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യമുന്നയിക്കുന്നത്. ഓംപുരിയുടെ ഭാര്യ നന്ദിതയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

 


മുംബയ് പൊലീസ് കഴിഞ്ഞ ദിവസം ഓംപുരിയുടെ വീട്ടിലെ ജോലിക്കാരെയും ഡ്രൈവറേയും ചോദ്യം ചെയ്തിരുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിലെ്‌ളന്നാണ് വിവരം. ഓംപുരിയുടെ മറ്റു ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്‌തേക്കും. മരണത്തിന് മുമ്പ് ഓംപുരി മദ്യപിച്ചിരുന്നതായി സുഹൃത്തും സിനിമാ നിര്‍മ്മാതാവുമായ ഖാലിദ് കിദ്വായ് വെളിപെ്പടുത്തിയിരുന്നു. മദ്യപിച്ച ശേഷം മകനായ ഇഷാനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നിലെ്‌ളന്നും മരണത്തില്‍ സംശയാസ്പദമായി ഒന്നുമിലെ്‌ളന്നും ഖാലിദ് വ്യക്തമാക്കുന്നു.

 

OTHER SECTIONS