വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക; ശശി തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്

By Shyma Mohan.12 Jul, 2018

imran-azhar


ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ വിവാദ പ്രസ്താവനയില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ താക്കീത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് തരൂരിന് താക്കീത് നല്‍കിയിരിക്കുന്നത്. വെറുപ്പിന്റെയും മതസ്പര്‍ദ്ധയുടെയും വിഭജനത്തിന്റെയും അസഹിഷ്ണുതയുടെയും ധ്രുവീകരണത്തിന്റെയും അന്തരീക്ഷത്തിലാണ് കഴിഞ്ഞ നാലു വര്‍ഷമായി മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും അതേസമയം കോണ്‍ഗ്രസാകട്ടെ രാജ്യത്തിന്റെ മൂല്യങ്ങളായ ബഹുസ്വരത, നാനാത്വം, ആര്‍ദ്രതയിലൂടെയുമാണ് കടന്നുപോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലെ അഭിപ്രായപ്പെട്ടു. എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഈ ഉത്തരവാദിത്തം പാലിച്ചുകൊണ്ടുവേണം പ്രവര്‍ത്തിക്കേണ്ടതെന്നും ബിജെപിയുടെ വെറുപ്പിന്റെ ഭാഷ ഉപയോഗിക്കരുതെന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാലെ ട്വീറ്റ് ചെയ്തു.