ഇടി​മു​റി​ക്കൂ​ട്ടി​ലെ ര​ക്ത​സാക്ഷി ?

By Geethu Nair posted by subha Lekshmi.11 Jan, 2017

imran-azhar

കലാലയങ്ങള്‍ എന്നാല്‍ സരസ്വതീക്ഷേത്രങ്ങള്‍ എന്നാണ് വയ്പ്. എന്നാല്‍ കഴിഞ്ഞ ദിവസം പാന്പാടി നെഹ്റുകോളേജില്‍ നടന്ന സംഭവങ്ങള്‍ കാണുന്പോള്‍ കലാലയങ്ങള്‍ കേരളത്തിലെ കോണ്‍സന്‍ട്രേഷന്‍ ക്യാന്പുകളായിമാറുകയാണോ എന്ന് ന്യായമായും സംശയിക്കാം. പ്രത്യേകിച്ച സ്വാശ്രയ കോളേജുകള്‍. കാരണം, വിദ്യാര്‍ത്ഥികള്‍മാനേജ്മെന്‍റിന് എതിരെ ഒരക്ഷരം മിണ്ടിപ്പോയാല്‍ ഇല്ലാതാകുന്നത് അവരുടെ ഇന്‍റേണല്‍ മാര്‍ക്കാണ്. ഈ ഇന്‍റേണല്‍മാര്‍ക്ക് എന്ന ആയുധം വച്ച് മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികളെ പല
രീതിയിലും ചൂഷണം ചെയ്യുന്നുണ്ട്. ഒന്ന് മിണ്ടിപ്പോയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം പിന്നീട് കോളേജ് അധികൃതര്‍തങ്ങളെ വേട്ടയാടുന്നത് എങ്ങനെയാകുമെന്ന്.

 

പല ന്യായങ്ങളുംപറഞ്ഞ് ക്യാന്പസിലെ വിദ്യാര്‍ത്ഥി സംഘടനകളെ കൂടി ഇല്ലാതാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടേതായ ഇടം ഇല്ലാതെയായി. മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്ന് എന്തുണ്ടായാലുംമിണ്ടാതെ സഹിക്കുകയല്ലാതെ വേറെ വഴി അവര്‍ക്ക് മുന്നിലില്ലാതെയായി. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ്. പരീക്ഷ നടക്കുന്പോള്‍ കോപ്പിയടിച്ചുഎന്ന് ആരോപിച്ച് ഒരു അധ്യാപകന്‍ നടത്തിയ പരാക്രമങ്ങളായിരുന്നു ആ പാവം വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തത്.പരീക്ഷക്ക് കോപ്പിയടിച്ചുവെന്ന് വ്യാജപ്രചരണം നടത്തിമാനസികമായി പീഡിപ്പിച്ചുവെന്ന് മരിച്ച ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളും ആരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു.

 

റീ ചാര്‍ജ്ജ് ചെയ്യുന്ന വൈദ്യുതമീറ്റര്‍ കണ്ടുപിടിച്ച ജിഷ്ണു
പഠനത്തില്‍ ഏറെ മുന്നിലായിരുന്നു ജിഷ്ണു. പഠിച്ചയിടങ്ങളിലെല്ലാം എണ്‍പത് ശതമാനംമാര്‍ക്കിന് മുകളില്‍വാങ്ങിയ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി. മാത്രമല്ല, സ്കൂള്‍തലത്തില്‍ നടന്ന ശാസ്ത്രമേളയില്‍വൈദ്യുതി ബില്ലും ,റീഡറും ഇല്ലാത്ത മീറ്റര്‍ കണ്ടുപിടിച്ച് എല്ലാവരുടേയുംകൈയ്യടി നേടിയിരുന്ന വിദ്യാര്‍ത്ഥി കൂടിയാണ് ജിഷ്ണു. വീടുകളില്‍ വൈദ്യുതമീറ്ററിന് പകരം ഘടിപ്പിക്കാനുള്ള പുതിയൊരു മീറ്ററായിരുന്നു ജിഷ്ണു അന്ന് കണ്ടുപിടിച്ചത്. വൈദ്യുതബില്ലിന്പകരം എട്ടക്കനന്പറുള്ള ഒരുറീചാര്‍ജ് ചെയ്യുന്ന വൈദ്യുത റീചാര്‍ജ് ചെയ്യുന്ന വൈദ്യുത റീചാര്‍ജ് ചെയ്യുന്ന വൈദ്യുതമീറ്റര്‍ കണ്ടുപിടിച്ച ജിഷ്ണു മീറ്റര്‍ കണ്ടുപിടിച്ച ജിഷ്ണു മീറ്റര്‍ കണ്ടുപിടിച്ച ജിഷ്ണു
റീചാര്‍ജ് കൂപ്പണ്‍ വിലകൊടുത്ത് വാങ്ങി, അത് ഉപയോഗിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായിരുന്നു ജിഷ്ണുഅവതരിപ്പിച്ച വിദ്യ. അന്ന്അത് അധ്യാപകരുടെയും സഹപാഠികളുടേയുമൊക്കെകൈയ്യടി നേടിയിരുന്നു.ജിഷ്ണുവിന്‍റെ മരണത്തില്‍വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷ്ണുആത്മഹത്യ ചെയ്യതതല്ല കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍പ്രതിഷേധാഗ്നി ആളിക്കത്തുകയാണ്.

സംഭവങ്ങള്‍ ഇങ്ങനെ
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു യൂണിവേഴ്സിറ്റിപരീക്ഷ നടക്കുന്നതിനിടെ കോപ്പിയടിച്ചുവെന്നാരോപിച്ച് ജിഷ്ണുവിനെ അധ്യാപകന്‍എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. തുടര്‍ന്ന് പരിഹസിക്കുകയുംചീത്തവിളിക്കുകയും ചെയ്തു. ഇതിനു ശേഷം ഓഫീസിലെത്തി ഡീബാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരോട് അറ്റന്‍ഡന്‍സുംഇന്‍റേണല്‍ മാര്‍ക്കും വച്ചു പകവീട്ടാറുള്ളമാനേജ്മെന്‍റ് തന്നോടും അങ്ങനെ തന്നെ പെരുമാറുമെന്നു ജിഷ്ണുവിന് തോന്നിയിരുന്നു. ഓഫീസില്‍ പോയിട്ട് നിരാശനായിയാണ് ജിഷ്ണു ഹോസ്റ്റല്‍റൂമിലെത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. ഡീബാര്‍ നടപടികള്‍ മാനേജ്മെന്‍റ്ആരംഭിച്ചിരുന്നു.

 

ജിഷ്ണു വൈകുന്നേരം ഹോസ്റ്റലില്‍ കയറി മുറിയടച്ചു. ആറുമണിക്കുഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ്എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാതെ വന്നപ്പോഴാണ് സഹപാഠികള്‍ റൂമിനു മുന്നിലെത്തിയത്. മുറിഅകത്ത് നിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ വാതിലില്‍ തട്ടി. എന്നാല്‍ ഒരു പ്രതികരണവുമില്ലാത വന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറി ചവിട്ടിത്തുറന്നത്.കൈ ഞരന്പ്മുറിച്ച് കെട്ടിത്തൂങ്ങിയ നിലയിലാണ് മുറിക്കുള്ളില്‍ ജിഷ്ണുവിനെവിദ്യാര്‍ത്ഥികള്‍ കണ്ടത്. ഉടന്‍ തന്നെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന അധ്യാപകനെ ഫോണില്‍ വിളിച്ചു. കോപ്പിയടിച്ചുവെന്ന് ആരോപിച്ച്പരിഹസിച്ച അധ്യാപകനെ തന്നെയാണ് ജിഷ്ണുവിനെ ആശുപത്രിയില്‍കൊണ്ടുപോകാന്‍ വിളിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അധ്യാപകന്‍ കൂടെ വരാന്‍ കൂട്ടാക്കാതെ അധ്യാപകന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

 

നെഹ്റുകോളേജിലെ വിചിത്രചിട്ടകള്‍
മാനേജ്മെന്‍റിന്‍റെ ചെയ്തികള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ അറ്റന്‍ഡന്‍സിന്‍റെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും പേരില്‍ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ്ഇവിടെ കാലങ്ങളായി.മുന്‍വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല.കഴിഞ്ഞ വര്‍ഷംക്ളാസില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് പ്രശാന്ത് എന്ന അധ്യാപകന്‍ഒരു വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചിരുന്നു.


അദ്ധ്യാപകന്‍ മാപ്പു പറയണമെന്ന്ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ളാസ് ബഹിഷ്കരിച്ചെങ്കിലും ഇന്‍റേണല്‍ മാര്‍ക്കിന്‍റെ കാര്യം പറഞ്ഞു മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ മാനേജ്മെന്‍റിനെതിരെ പ്രതിഷേധിക്കാന്‍പല വിദ്യാര്‍ഥികള്‍ക്കും ഭയമാണ്.കൂടാതെ, താടിയൊരല്‍പം വളര്‍ന്ന്പോയാല്‍, ചെരുപ്പിട്ടാല്‍, മുടിയൊന്ന് നീട്ടിയാല്‍,ടാഗ് മറന്ന് പോയാല്‍, പിറന്നാളിന് കേക്ക് മുറിച്ചാല്‍ എന്നിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫൈനാണ്.ഇതിനെയൊക്കെ ചോദ്യം ചെയ്യുന്നവരെ പരീക്ഷ എഴുതാന്‍അനുവദിക്കാതെയും ഇന്‍റേണല്‍ മാര്‍ക്ക് നല്‍കാതെയുമാണ് പീഡിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഇങ്ങനെ ഫൈനായി വാങ്ങുന്നുണ്ടെങ്കിലും ഒന്നിനും രസീതോ ബില്ലോ നല്‍കിയിരുന്നില്ല താനും.

 

കോപ്പയടി വെറും കളളക്കഥയോ?
ജിഷ്ണു കോപ്പിയടിച്ചുവെന്ന ആരോപണം സത്യമാണെന്ന് തെളിയിക്കാന്‍ കോളേജ് മാനേജ്മെന്‍റിന്‍റെ ഭാഗത്ത് തെളിവുകളൊന്നുമില്ലയെന്നതാണ്സത്യം. ഒരു തുണ്ടുപേപ്പര്‍ പോലും ജിഷ്ണുവിന്‍റെ പക്കല്‍ നിന്ന് അദ്ധ്യാപകന്‍ പിടിച്ചെടുത്തിട്ടില്ലായിരുന്നു. ആദ്യം തുണ്ട് പേപ്പറില്‍ നോക്കി കോപ്പിയടിച്ചുവെന്ന് പറഞ്ഞ മാനേജ്മെന്‍റിനോട്തെളിവ് ചോദിച്ചതോടെ കഥ മാറ്റി. അടുത്തിരുന്ന കുട്ടിയുടെ പേപ്പര്‍ നോക്കിയെഴുതുകയായിരുന്നു ജിഷ്ണു എന്നായി ആരോപണം.മാത്രമല്ല, ജിഷ്ണു കോപ്പിയടിച്ചതായിഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ്പരീക്ഷകണ്‍ട്രോളറും വ്യക്തമാക്കിയത്. രജിസ്ട്രാറും പരീക്ഷാകണ്‍ട്രോളറും കോളജ് സന്ദര്‍ശിച്ചു.കോപ്പിയടിച്ചതിനെ തുടര്‍ന്നാണ് ജിഷ്ണുവിനെ ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന കോളജിന്‍റെ വാദം ഇതോടെ പൊളിഞ്ഞു.

OTHER SECTIONS