ഓണാഘോഷം ലോസാഞ്ചലസില്‍

By webdesk.31 Aug, 2017

imran-azhar

ലോസാഞ്ചലസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ്ഹിന്ദു മലയാളീസിന്‍റെ നേതൃത്വത്തില്‍ ലോസാഞ്ചലസിലെ മലയാളികളുടെ ഓണാഘോഷം സെപ്തംബര്‍ ഒന്‍പതിനു നടക്കും. നോര്‍വാക് പയനിയര്‍ ബ്ളോവഡിലുള്ള സനാതന ധര്‍മക്ഷേത്ര ഹാളില്‍ കാലത്തു പതിനൊന്നര മുതല്‍ തുടങ്ങുന്ന ആഘോഷ പരിപാടികളിലെ മുഖ്യ അതിഥി ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശ്രീരോഹിത്രതീഷാണ്.

 

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നിരവധി സാംസ്കാരികപരിപാടികളുമുണ്ടാകും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്കിറ്റ്, വാദ്യമേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികളെ ഓണകാല ഓര്‍മകളിലേക്ക് കൈപിടിച്ചുനടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

 

ഓണഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വന്‍വിജയമാക്കാന്‍ എല്ളാ മലയാളികളും ഒത്തുചേരണമെന്ന് സംഘടനയുടെ പ്രസിഡന്‍റം രമനായരും, ഭാരവാഹികളായ വിനോദ് ബാഹുലേയന്‍, രവിവെള്ളതിരി, സുരേഷ്എഞ്ചൂര്‍ എന്നിവരും അഭ്യര്‍ഥിച്ചു.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..