മണലാരണ്യത്തില്‍ ഓണം പൊടിപൊടിക്കാന്‍ പ്രവാസിമലയാളികള്‍

By webdesk.31 Aug, 2017

imran-azhar

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ ഓണാഘോഷം പൊടിപൊടിക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളികള്‍.

 

ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ' ശ്രാവണം 2017'ഓണാഘോഷങ്ങള്‍ക്ക് കേരള നിയമ സഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണടനക്കമുള്ള പ്രമുഖരെത്തുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത ഗായകരായ പത്മശ്രീ ഡോ: കെ ജെ യേശുദാസ്, പത്മശ്രീ കെ എസ് ചിത്ര, ജി വേണുഗോപാല്‍, ഡോ: രാജന്‍ നന്പ്യാര്‍, അപര്‍ണ ബാലമുരളി, ദേവി ചന്ദന, രൂപ രേവതി, അഖില തുടങ്ങി 50 ഓളം കലാകാരന്മാരും ഇത്തവണത്തെ ഓണാഘോഷത്തിനായി ബഹ്റൈനിലെത്തുന്നുണ്ട്.

 

ഇന്ന് ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ദിവസങ്ങള്‍ നീളുന്ന ഓണാഘോഷപരിപാടിയുടെ ഭാഗമായി 150ഓളം സ്ത്രീകള്‍ അണി നിരക്കുന്ന മെഗാ തിരുവാതിര നടക്കും. കൂടാതെ സംഗീത നിശ, ചാക്യാര്‍ കൂത്ത്, പുലി കളി, ഘോഷയാത്ര തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളും ഇപ്രാവശ്യത്തെ ഓണാഘോഷ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ളരോത്ത് അറിയിച്ചു.

 

ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് ലോകസഭാഗം എന്‍.കെ പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കും. അടുത്ത ദിവസം പലഹാര മേളയോടെ ആരംഭിക്കുന്ന പരിപാടികള്‍ സെപ്റ്റംബര്‍ 15 വരെ നീണ്ടു നില്‍ക്കും.

 

സമാപന ദിവസം നടക്കുന്ന വിപുലമായ ഓണ സദ്യയോടെയാണ് ആഘോഷ പരിപാടികള്‍ അവസാനിക്കുക. സെപ്റ്റംബര്‍ 8ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.

 

തുടര്‍ന്ന് പത്മശ്രീ ഡോ: കെ ജെ യേശുദാസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉണ്ടായിരിക്കും. സെപ്തംബര്‍ 15 ന് 5000 പേര്‍ക്ക് ഓണസദ്യഒരുക്കും. പഴയിടം മോഹനന്‍ നന്പൂതിരി ഇതിന് നേതൃത്വം നല്‍കും.

ശങ്കര്‍ പള്ളൂര്‍ ജനറല്‍ കണ്‍വീനറും ബാബു സുരേഷ് ജനറല്‍ കോര്‍ഡി നേട്ടരും ആയുള്ള 250 പേര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 009733336 4417, 33115886 എന്നീ നന്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..