സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

By Akhila Vipin .24 05 2020

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അർബുദബാധിതയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. അതിന് ശേഷം കോഴിക്കോട് മിൻസ് ആശുപത്രിയിൽ പോയെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 


മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നു. അർബുദത്തിന്റെ ശസ്ത്രക്രിയയും കഴിഞ്ഞിരുന്നു. അതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഡോക്ടർമാർ.വെന്റിലേറ്ററിന്റെ സഹായത്താൽ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കൽ എമർജൻസി എന്ന് കാട്ടിയാണ് ഇവർ വിദേശത്തു നിന്നും എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 5 ആയി.

 

 

 

 

OTHER SECTIONS