കോവിഡ് ബാധിച്ച് ന്യൂയോർക്കിൽ ഒരു മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശികളുടെ മകൻ

By Akhila Vipin .02 05 2020

imran-azhar

 

ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ മലയാളി ദമ്പതികളുടെ മകൻ മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപയുടെയും സുനീഷ് സുകുമാരന്‍റെയും മകൻ അദ്വൈതാണ് മരിച്ചത്. എട്ട് വയസ്സായിരുന്നു.

 

ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ നഴ്സുമാരായി ജോലി ചെയ്തു വരികയായിരുന്ന ദീപയ്ക്കും സുനീഷ് സുകുമാരനും ജോലിയ്ക്കിടയിൽ കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ ചികിത്സയിലൂടെ ദമ്പതികൾക്ക് രോഗം ഭേദമായി. ഇവരിൽ നിന്നാകാം കുട്ടിയ്ക്കും രോഗം പകർന്നതെന്നാണ് സൂചന. രോഗം ഗുരുതരമായതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്വൈത് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. ഒരു സഹോദരനുണ്ട്. അർജുൻ.

 

 

 

OTHER SECTIONS