പ്രതിസന്ധി തുടര്‍ന്നാല്‍ താനും ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യുമെന്നും ജോബി ജോര്‍ജ്

By online desk.19 05 2020

imran-azhar

 

 

'സൂഫിയും സുജാതയും' ആമസോണില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള വിജയ് ബാബുവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും തമ്മിലുള്ള വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഈ വിഷയത്തില്‍ ഇരൂഭാഗത്തും ന്യായമുണ്ടെന്നും എന്നാല്‍ നിലവിലെ പ്രതിസന്ധി മുന്നോട്ടും തുടര്‍ന്നാല്‍ താനും ഓണ്‍ലൈനില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്നും ജോബി വ്യക്തമാക്കി.

ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ തെറ്റൊന്നും ഇല്ല എന്നാല്‍ താന്‍ ഇപ്പോള്‍ അതിന് ഉദ്ദേശിക്കുന്നില്ല. കഴിവിന്റെ പരമാവധി ചിത്രങ്ങള്‍ ഹോള്‍ഡ് ചെയ്യാനാണ് തീരുമാനം കാരണം മറ്റൊന്നുമല്ല ഇപ്പോള്‍ എനിക്ക് കാശിന് ബുദ്ധിമുട്ടൊന്നുമില്ല. ഒരുപക്ഷെ നാളെ അങ്ങനെ വന്നാല്‍ ഞാന്‍ ആ മാര്‍ഗം സ്വീകരിക്കും.'നെറ്റ്ഫ്‌ലിക്‌സ്','ആമസോണ്‍ പ്രൈം' പോലെയുള്ള സ്ട്രീമിങ് സേവനങ്ങള്‍ക്ക് വേണ്ടത് ലാഭമാണ്. 'സൂഫിയും സുജാതയും' എന്ന ചിത്രം ആമസോണ്‍ വാങ്ങിയത് ചിത്രത്തില്‍ ജയസൂര്യ അഭിനയിച്ചത് കൊണ്ടാണ്. അദ്ദേഹത്തിന്റെ താരമൂല്യം കണ്ടിട്ടാണ് ആമസോണ്‍ അത് വാങ്ങിയത് അല്ലാതെ വിജയ് ബാബു എന്ന നിര്‍മാതാവിന്റെ മുഖം കണ്ടിട്ടല്ല ജോബി പറഞ്ഞു.

 

OTHER SECTIONS