ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടിയുടെ മൂന്നു മാസത്തേക്കുള്ള ബുക്കിങ് പൂര്‍്ത്തിയായി

By Ambily chandrasekharan.18 Mar, 2018

imran-azhar

 


മേട്ടുപ്പാളയം: ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടിയുടെ മൂന്നു മാസത്തേക്കുള്ള ബുക്കിങ് പൂര്‍്ത്തിയായി. സീസണില്‍ ഏറ്റവും കുടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഏപ്രില്‍ മുതല്‍ ജൂലൈ രണ്ടു വരെയുള്ള ഫസ്റ്റ്ക്ലാസ്സ്, സെക്കന്‍ഡ്ക്ലാസ്സ് ടിക്കറ്റുകളുടെ ബുക്കിങ്ങാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. മാത്രവുമല്ല ഈ പൈതൃകതീവണ്ടിയില്‍ 16 ഫസ്റ്റ്ക്ലാസ് ടിക്കറ്റുകളും 92 സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റുകള്‍ക്കുമാണ് റിസര്‍വേക്ഷന്‍ സൗകര്യമാണു നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുഉള്ളത്.

80 ജനറല്‍ ടിക്കറ്റുകള്‍ നല്‍കുമെങ്കിലും പിന്നീട് വെയിറ്റിങ് ലിസ്റ്റിലെ യാത്രക്കാര്‍ക്ക് മുന്‍്ഗണന ലഭിക്കുന്നതുമാണ്.കൂടാതെ ജനറല്‍ ടിക്കറ്റ് അന്നത്തെ സ്ഥലലഭ്യത അനുസരിച്ച് സ്റ്റേഷന്മാസ്റ്റര്‍ നല്‍കു്ന്ന ടോക്കണ്‍ നല്‍കി് ടിക്കറ്റ് കൗണ്ടറില്‍നിന്ന് വാങ്ങേണ്ടതുമാണെന്നും, ഇതിനെല്ലാം പുറമെ മേട്ടുപ്പാളയം-ഊട്ടി സാധാരണനിരക്ക് എന്നത് 15രൂപ മാത്രമാണ് എന്നതും മറ്റൊരു പ്രത്യേകത കൂടിയാണ്. പൈതൃകതീവണ്ടിയിലെ സഞ്ചാരികള്‍്ക്കായി ദക്ഷിണ റെയില്‍വെ അവതരിപ്പിച്ച പ്രത്യേക പ്രീമിയം തീവണ്ടിയുടെ ബുക്കിങ് ഓണ്‍ലൈന്‍ മുഖേനയാണ് നടക്കുന്നതും. മാര്‍്ച്ച് 31 മുതല്‍ ജൂണ്‍ 24 വരെ ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം മേട്ടുപ്പാളയത്ത് നിന്ന് കൂനൂര്വണരെ മാത്രമുള്ള സര്‍വ്വീസില്‍ ഗൈഡ്, ലഘുഭക്ഷണം, പാനിയങ്ങള്‍, ഉപഹാരം ഉള്‍പ്പെടെ ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റ് 1100രൂപയും, സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റ് 800 രൂപയുമാണ് നിലവിലത്തെ നിരക്ക്്.