ഒപ്പം ഡോക്ടര്‍ ഓണ്‍ലൈൻ; പത്തനംതിട്ടയിൽ ഇനി വീട്ടിലിരുന്ന് ജനങ്ങള്‍ക്ക് ഡോക്ടറിന്റെ സഹായം തേടാം

By Akhila Vipin .10 04 2020

imran-azhar

 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ പോകാന്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന് 'ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍' എന്ന വെബ്സൈറ്റില്‍ കൂടി ഡോക്ടറിന്റെ സഹായം തേടാം. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് 'ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍'.

 

ഏത് വിഭാഗത്തിലെ ഡോക്ടറെ ആണ് ബന്ധപ്പെടണ്ടതെന്നു തിരഞ്ഞെടുത്തതിനുശേഷം ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി തീയതി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഡോക്ടര്‍ നിങ്ങളെ ഫോണില്‍ ബന്ധപ്പെടുകയും വേണ്ട നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ വഴി മരുന്നുകളുടെ കുറിപ്പും നല്‍കും. kgmoapta.com എന്ന വെബ്സൈറ്റില്‍ കയറി 'ഒപ്പം' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജില്ലയിലെ വിവിധ ഡോക്ടര്‍മാരുടെ പേരുകള്‍ കാണാവുന്നതാണ്. എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും പൊതുജനാരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടെയും പ്രാഥമികാരോഗ്യ - കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ എഴുപതോളം ഡോക്ടര്‍മാരുടെ സേവനം ഇതുവഴി പൊതു ജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.

 

 

 

 

OTHER SECTIONS