കേന്ദ്രബജറ്റ് നേരത്തേയാക്കിയതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍

By Subha Lekshmi B R.05 Jan, 2017

imran-azhar

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് അവതരണം നേരത്തേയാക്കിയതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത്. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപകഷ പാര്‍ട്ടി നേതാക്കള്‍ ഇന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

 

മുന്‍ വര്‍ഷങ്ങളിലേതിനു വിപരീതമായി ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ്. ഇതു മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്പുതന്നെ മന്ത്രിസഭയുടെ സാന്പത്തികകാര്യ സമിതി എടുത്ത തീരുമാനം മാറ്റേണ്ടതില്ളെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്പെടുത്ത തീരുമാനമായതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ മറിച്ച്ചിന്തിക്കില്ലെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

OTHER SECTIONS