സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്നുളളവരെന്ന് ഡിജിപി

By Subha Lekshmi B R.05 Apr, 2017

imran-azhar

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തുണ്ടായ സമരത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായതായി ഡിജിപി ലോകനാഥ് ബഹ്റ. പുറത്തുനിന്ന് എത്തിയവരാണ് സമരത്തില്‍ സംഘര്‍ഷമുണ്ടാക്കിയതെന്നു ഇന്‍റിലിജന്‍സ് വിഭാഗത്തില്‍നിന്നു തനിക്കു സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

മഹിജയെയും ബന്ധുകളെയും ആശുപത്രിയില്‍ എത്തി കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമരത്തിനായി ആറ് പേര്‍ മാത്രമാണ് എത്തിയതെന്ന് ജിഷ്ണുവിന്‍റെ ബന്ധു പറഞ്ഞതായും ഇവരെ കാണുന്നതിനായി താന്‍ ഓഫീസില്‍ കാത്തിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

loading...

OTHER SECTIONS