രാജ്യത്ത് കോവിഡ് ബാധിതർ ഒന്നര ലക്ഷത്തിലേക്ക്; 42% ആളുകൾ രോഗമുക്തി നേടി

By Akhila Vipin .27 05 2020

imran-azhar

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്. 42% ആളുകൾ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ദിനംപ്രതി ഉയരുകയാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 54,000 കടന്നു. 2091 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടയിൽ 97 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും സാഹചര്യം മറിച്ചല്ല. 24 മണിക്കൂറിനിടയിൽ 646 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,000 കടന്നു. ആകെ മരണസംഖ്യ 128 ആയി. ചെന്നൈയിൽ മാത്രം 8 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 412 പേർക്കാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 14,465 ആയി ഉയർന്നു. 183 പേർക്ക് കൂടി രോഗ ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 6954 ആയി.

 

ഗുജറാത്തിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 361 പേർക്കാണ്. ഇതോടെ ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,829 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 24 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 915 ആയി. ഉത്തർപ്രദേശിൽ 8 മരണം കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 177 ആയി ഉയർന്നു. രോഗബധിതരുടെ എണ്ണം 6,724 ആയി. 164 പേർ കൂടി രോഗമുക്തരായി. കർണ്ണാടകയിൽ 101 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,283 ആയി. 44 പേർ ഇതിനോടകം കർണ്ണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചു. 43 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. മധ്യപ്രദേശിൽ 165 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7024 ആയി. കോവിഡ് ബാധിച്ച് 5 പേർ കൂടി മരിച്ചതോടെ ആകെ മരണം 305 ആയി.

 

 

 

OTHER SECTIONS