താൽക്കാലികമായി നിർത്തിവെച്ച കോവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിച്ചു

By online desk .12 09 2020

imran-azhar

ലണ്ടന്‍: താൽക്കാലികമായി നിർത്തിവെച്ച ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിച്ചു . വാക്‌സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിൽ ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതുടർന്നാണ് വാക്‌സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചത് ഇതുസംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു . അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും', സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണവും നിർത്തിവെച്ചിരുന്നു

 

OTHER SECTIONS