വ്യാപക അക്രമം: 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Shyma Mohan.23 09 2022

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. ഇതുവരെ 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

 

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് ഏറ്റവുമധികം ആക്രമണം നടത്തിയത്. എഴുപതിലധികം ബസുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. 51 ബസുകളുടെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. ഡ്രൈവര്‍മാര്‍ അടക്കം പതിനൊന്നു പേര്‍ക്ക് പരിക്കേറ്റതായി കെഎസ്ആര്‍ടിസി അറിയിച്ചു. 30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായത്.

 

വളപട്ടണത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് നേരെ കല്ലേറുണ്ടായി. ഈരാറ്റുപേട്ടയില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 81 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെടുമ്പാശേരിയിലും കോഴിക്കോടും ഹോട്ടലുകള്‍ അടിച്ചുതകര്‍ത്തു.

 

അതേസമയം സംസ്ഥാനത്ത് മൊത്തം സര്‍വ്വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. 2432 ബസുകളാണ് സര്‍വ്വീസ് നടത്തിയത്.

 

 

OTHER SECTIONS