നയപ്രഖ്യാപനം വായിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറുടെ കാലുപിടിക്കാന്‍ പോയത് അപമാനകരം-പി.കെ.കുഞ്ഞാലിക്കുട്ടി

By online desk .29 01 2020

imran-azhar

 


മലപ്പുറം: നയപ്രഖ്യാപനത്തിലെ ഒരു ഭാഗം ഗവര്‍ണറെക്കൊണ്ടു വായിപ്പിക്കാന്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കാലുപിടിക്കാന്‍ പോയത് അപമാനകരമായിപ്പോയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. അത് വായിച്ചാലും ഇല്ലെങ്കിലും നയപ്രഖ്യാപനത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നിശ്ചിതഭാഗവും വായിക്കണമെന്ന് അപേക്ഷിക്കാന്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്. തനിക്കു വിയോജിപ്പുണ്ട്, എന്നാല്‍ മറ്റാരോ പറഞ്ഞതുകൊണ്ട് വായിക്കുന്നു എന്ന് നിയമസഭയുടെ മുന്‍പില്‍ പറയുക വഴി താനൊരു അധികാരസ്ഥാനമാണെന്ന് സ്ഥാപിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത് കുഞ്ഞാലി കുട്ടി ആരോപിച്ചു.

അസാധാരണമായ നിലപാടാണ് ഗവര്‍ണ്ണര്‍ സ്വീകരിച്ചത്. ഇതു പുതിയ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ പോലും കഴിയാതെ സഭയില്‍ നിസ്സാഹയരായി ഇരിക്കുകയാണ് ഭരണപക്ഷം ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

 


OTHER SECTIONS