ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തി; പ്രോട്ടോകോള്‍ ലംഘിച്ച് സ്വീകരിക്കാന്‍ മോദി നേരിട്ടെത്തി

By Shyma Mohan.14 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: ആറുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ച് എയര്‍പോര്‍ട്ടിലെത്തിയാണ് മോദി ഇസ്രായേല്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യ സാറയെയും സ്വീകരിച്ചത്. ഉച്ചക്ക് ഇന്ത്യയില്‍ എത്തിയ ബെഞ്ചമിന്‍ നെതന്യാഹു മോദിയുമൊത്തുചേര്‍ന്ന് തീന്‍മൂര്‍ത്തി ഹൈഫ ചൗക്കില്‍ സന്ദര്‍ശനം നടത്തി. നാളെ രാഷ്ട്രപതി ഭവനില്‍ നെതന്യാഹുവിന് സ്വീകരണം ഒരുക്കും. തുടര്‍ന്ന് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. ബുധനാഴ്ച അദ്ദേഹം അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. 2003ല്‍ ഏരിയല്‍ ഷാരോണ്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരിക്കേ ഇന്ത്യ സന്ദര്‍ശിച്ചതിനുശേഷം 15 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.

OTHER SECTIONS