കോവിഡ് അതിരൂക്ഷമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി ബുധനാഴ്ച ചർച്ച നടത്തും

By online desk .22 09 2020

imran-azhar

 

ന്യൂഡൽഹി: കോവിഡ് അതിരൂക്ഷമായി ബാധിച്ച ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ബുധനാഴ്ച ചര്‍ച്ച നടത്തും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുമായാണ് ചർച്ച നടത്തുക .നിലവിലെ സംസ്ഥാനങ്ങളിലെ സ്ഥിതിയെക്കുറിച്ചും മുന്നൊരുക്കളെയും കുറിച്ചാണ് യോഗം ചർച്ച ചെയ്യുന്നത്.

 

അതേസമയം രാജ്യത്ത് തിങ്കളാഴ്ച മുതൽ നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതോടെ വിവാഹം അടക്കമുള്ള സാംസ്‌കാരികവും രാഷ്ട്രിയവുമായ വിവിധ പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാം. ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസുകൾക്ക് സ്കൂളുകൾ ഭാഗികമായി തുറക്കാൻ അനുമതിയുണ്ട്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇത് തടയുവാന്‍ വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും.

OTHER SECTIONS