വാജ്‌പേയിയുടെ നില ഗുരുതരം: മോദി എയിംസിലെത്തി സന്ദര്‍ശിച്ചു

By Shyma Mohan.15 Aug, 2018

imran-azhar


    ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നില ഗുരുതരമായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസിലെത്തി വാജ്‌പേയിയെ സന്ദര്‍ശിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. വൈകിട്ട് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി ആശുപത്രിയിലെത്തി വാജ്‌പേയിയെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂണ്‍ 11നാണ് 93കാരനായ വാജ്‌പേയിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്.

OTHER SECTIONS