കോമണ്‍വെല്‍ത്ത് അത്‌ലറ്റുകള്‍ക്ക് പ്രധാനമന്ത്രി ആതിഥേയത്വം അരുളുന്നു

By Shyma Mohan.13 08 2022

imran-azhar

 


ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയില്‍ ആതിഥേയത്വം വഹിച്ചു. മികച്ച പ്രകടനം നടത്തിയ താരങ്ങളെ മോദി അഭിനന്ദിച്ചു.

 

നിങ്ങളെല്ലാവരും സമയമെടുത്ത് കുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ എന്റെ വസതിയില്‍ കാണാനെത്തുന്നതില്‍ സന്തോഷമുണ്ട്. മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും നിങ്ങളോട് സംസാരിക്കുന്നതില്‍ അഭിമാനിക്കുന്നു. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു - പ്രധാനമന്ത്രി മോദി പറഞ്ഞു.

 

ഇത് നമ്മുടെ യുവശക്തിയുടെ തുടക്കം മാത്രമാണ്. ഇന്ത്യന്‍ കായിക രംഗത്തിന്റെ സുവര്‍ണ്ണകാലം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കായിക രംഗത്ത് രണ്ട് പ്രധാന നേട്ടങ്ങള്‍ രാജ്യത്ത് നടന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചരിത്രപരമായ പ്രകടനത്തിന് പുറമെ, ആദ്യമായി രാജ്യം ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS