ശബരി റെയില്‍പാത: സ്ഥലമേറ്റെടുക്കല്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം

By S R Krishnan.21 Apr, 2017

imran-azhar


ജോഷി അറക്കല്‍
കോതമംഗലം: ശബരി റെയില്‍പാതക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ശബരി പാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപാലന്‍ വെണ്ടുവഴി അറിയിച്ചു. പെരുമ്പാവൂര്‍, കോതമംഗലം ആക്ഷന്‍ കൗണ്‍സിലുകള്‍ ചേര്‍ന്ന് ഒപ്പുശേഖരണം നടത്തി ഇതുമായി ബന്ധപ്പെട്ട് നിവേദനം പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപാലന്‍ വെണ്ടുവഴിയെയും അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറെ നാളായി പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഈ പദ്ധതിയെ ആശ്രയിച്ച് ഈ പ്രദേശത്തിന്റെ തന്നെ സമഗ്രമായ വാണിജ്യ-ഗതാഗത വികസനം സാദ്ധ്യമാകും എന്നിരിക്കെ പദ്ധതി വൈകിപ്പിക്കുന്നത് ഒട്ടും നല്ലതല്ല.

 

loading...