By online desk .27 11 2020
ന്യൂഡൽഹി ; കോവിഡ് വാക്സിൻ നിർമ്മാണം, വിതരണ ഒരുക്കങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു സംസ്ഥാനങ്ങളിലെ വാക്സിൻ നിർമാണ സ്ഥാപനങ്ങൾ മോദി സന്ദർശിക്കും. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സെഡസ് ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. വാക്സിനെ പറ്റി ഗവേഷകരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. വാക്സിൻ വിതരണത്തിന് വിശദമായ രൂപരേഖ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നേരിട്ട് എത്തി സാഹചര്യം വിലയിരുത്തുന്നത്.
അതേസമയം, ഡൽഹിയിൽ കോവിഡ് വാക്സിൻ സംഭരണകേന്ദ്രമാക്കാന് ഡൽഹി സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി ആശുപത്രിക്ക് സര്ക്കാര് അനുമതി നല്കി. ആശുപത്രിയിലെത്തിയ കേന്ദ്രസംഘം ഇതിനായുള്ള സൗകര്യങ്ങൾ വിലയിരുത്തി. തുടർന്നാണ് അനുമതി നൽകിയത്.