ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

By UTHARA.06 12 2018

imran-azhar

ലഖ്‌നൗ : ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലെ  ബജ്‌രംഗ് ദള്‍ നേതാവ് യോഗേഷ് രാജ്  അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ്  മൂന്ന് ദിവസം മുൻപാണ്  പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. 

 

ബുലന്ദ്ഷഹര്‍ ജില്ലയിലെ നാനൂറോളം വരുന്ന  സിയാന മേഖലയില്‍  ആള്‍ക്കൂട്ടമാണ് അക്രമം നടത്തിയത് .  വനപ്രദേശത്ത് പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ആണ് കലാപം ഉണ്ടായത് .പൊലീസിന് നേര്‍ക്ക് അക്രമികള്‍ ആക്രമണം ശക്തമായി നടത്തി .ഇതേ തുടർന്ന് വെടിയുണ്ട തലച്ചോറില്‍ തറക്കുകയായിരുന്നു. 

OTHER SECTIONS