പത്മാവതിയുടെ സെറ്റില്‍ അപകടം: ഒരാള്‍ മരിച്ചു

By Shyma Mohan.25 Dec, 2016

imran-azhar

 
    മുംബൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്ര സിനിമയില്‍ പത്മാവതിയുടെ സെറ്റില്‍ അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഫിലിം സിറ്റിയില്‍ പത്മാവതിയുടെ സെറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന മുകേഷ്(34) ആണ് മരിച്ചത്. നിര്‍മ്മാണം നടക്കുന്ന സെറ്റില്‍ പെയിന്ററായിരുന്ന മുകേഷ് പെയിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഷാഹിദ് കപൂറും പത്മാവതിയില്‍ മുഖ്യവേഷത്തിലെത്തുന്നു. മുകേഷിന്റെ മരണത്തില്‍ ദീപിക പദുക്കോണ്‍ ദുഃഖം രേഖപ്പെടുത്തി.

OTHER SECTIONS