പാക് വിദേശകാര്യ മന്ത്രിയെ കോടതി അയോഗ്യനാക്കി

By Shyma Mohan.26 Apr, 2018

imran-azhar


    ഇസ്ലാമാബാദ്: ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നേരിടുന്ന പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗി(നവാസ്)ന് വന്‍ തിരിച്ചടി നല്‍കി പാക് വിദേശകാര്യ മന്ത്രി ക്വാജ ആസിഫിനെ കോടതി അയോഗ്യനാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ആസിഫിനെ അയോഗ്യനാക്കിയിരിക്കുന്നത്. ആസിഫ് പ്രതിരോധ മന്ത്രിയായിരിക്കേ യുഎഇയില്‍ നടത്തിയ നിരവധി വര്‍ക്ക് പെര്‍മിറ്റുകള്‍ വെളിപ്പെടുത്താതിരുന്നത് പാക് തിരഞ്ഞെടുപ്പ് നിയമ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്വാജ ആസിഫ് യോഗ്യനായിരുന്നില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അഴിമതിയുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയതിന് പിന്നാലെ കോടതിയുടെ നടപടി നേരിടുന്ന പ്രമുഖനാണ് ആസിഫ്.  


OTHER SECTIONS