ഇറാനില്‍ പ്രത്യാക്രമണം നടത്തിയെന്ന് പാകിസ്താന്‍

പാകിസ്ഥാനില്‍ കഴിഞ്ഞദിവസം ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിതയായി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

author-image
Web Desk
New Update
ഇറാനില്‍ പ്രത്യാക്രമണം നടത്തിയെന്ന് പാകിസ്താന്‍

ടെഹ്റാന്‍: പാകിസ്ഥാനില്‍ കഴിഞ്ഞദിവസം ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിതയായി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആക്രമണങ്ങളുടെ സമയമോ മറ്റു വിശാദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തെ സംബന്ധിച്ച് ഇറാനോ പാകിസ്ഥാനോ ഔദ്യോഗിക പ്രസ്താവനകളും നടത്തിയിട്ടില്ല. ഇറാന്‍ നടത്തിയ ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാന്‍ തിരിച്ചടിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ആക്രമിച്ചത്. അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പാകിസ്താന്‍ ബുധനാഴ്ച തിരിച്ചുവിളിച്ചു. പാകിസ്താനിലെ ഇറാനിയന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു.

iran war pakistan Latest News newsupdate drone missile retaliation