പാകിസ്താനിലെ പ്രമുഖ വാർത്താചാനൽ ഹാക്ക് ചെയ്തു ; സ്‌ക്രീനിൽ ഇന്ത്യയുടെ പതാക

By online desk .02 08 2020

imran-azhar

 

 

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ വാർത്താചാനലായ ഡോൺ ന്യൂസ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ചാനൽ സംപ്രേക്ഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാകയും സ്വാതന്ത്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപെട്ടതായാണ് റിപ്പോർട്ടുകൾ. ഈ ദൃശ്യങ്ങൾ നിരവധിപേരാണ് പങ്കുവെച്ചിരിക്കുന്നത്.

ചാനലിൽ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത് . ഒപ്പം ഹാപ്പി ഇൻഡിപെൻഡൻസ് ഡേ എന്ന വാക്കും സ്‌ക്രീനിൽ തെളിഞ്ഞു. ഞായറാഴ്ച പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം.എന്നാൽ എത്രസമയം ഇതു നീണ്ടുനിന്നെന്നോ എങ്ങനെയാണ് സംഭവിച്ചതെന്നോ വ്യക്തമെല്ല. ഹാക്കിങ്ങിനിരയായ വിവരം ചാനലിന്റെ അധികൃതരും സമ്മതിച്ചിട്ടുണ്ട്

 

 

OTHER SECTIONS