പാക്കിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ, ആദ്യം ബാറ്റ് ചെയ്യും

By Sooraj Surendran .16 06 2019

imran-azhar

 

 

മാഞ്ചസ്റ്റർ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടം ആരംഭിക്കാൻ മിനിറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന യുദ്ധ സമാനമായ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓസ്ട്രേലിയക്കെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ആമിര്‍ ഫോമിലേക്ക് മടങ്ങിയെത്തിയതും, പരിക്ക് മൂലം ശിഖർ ധവാൻ പ്ലെയിങ് ഇലവനിൽ ഇല്ലാത്തതും ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. രോഹിത്തും കൊലിയും വലിയ ഇന്നിംഗ്സുകള്‍ കളിക്കുകയും മറ്റ് ബാറ്റ്സ്മാന്‍മാര്‍ ഇവരെ പിന്തുണച്ചു കളിക്കുകയുമാണ് വേണ്ടത്. പാക്കിസ്ഥാനെതിരെ കൂറ്റൻ സ്‌കോർ നേടാനായാൽ ഇന്ത്യക്ക് ജയിക്കാൻ സാധ്യത കൂടുതലാണ്. വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമാകും. കാരണം ഇത് ക്രിക്കറ്റാണ്.