91 യാത്രക്കാരുമായി പാകിസ്താനില്‍ വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു

By online desk .22 05 2020

imran-azhar

 

 

കറാച്ചി: പാക്കിസ്ഥാന്‍ ഉന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്ക് സമീപം തകര്‍ന്നുവീണു.91 യാത്രികരുമായി പോയ എയര്‍ബസ് എ320 വിമാനമാണ് ജനവാസകേന്ദ്രത്തിന് സമീപം തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് അപകടം.മൂന്ന് മണിയോടെയായിരുന്നു അപകടം.വിമാനാവശിഷ്ടങ്ങളില്‍നിന്നും സമീപത്തെ കെട്ടിടങ്ങളില്‍നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. അപകടത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

OTHER SECTIONS