സെമി മോഹം വിഫലം: പാക്കിസ്ഥാൻ ജയിച്ചിട്ടും പുറത്ത്

By Sooraj Surendran .06 07 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെതിരെ ജയിച്ചിട്ടും സെമി കാണാതെ പുറത്തായി. ബംഗ്ലാദേശിനെതിരെ 94 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. 9.1 ഓവറിൽ 35 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റ് സ്വന്തമാക്കിയ ഷഹീൻ അഫ്രിദിയുടെ മികച്ച ബൗളിംഗാണ് പാക്കിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 100 പന്തിൽ 7 ബൗണ്ടറിയടക്കം 100 റൺസ് നേടിയ ഇമാം ഉൾ ഹഖിന്റെ തകർപ്പൻ പ്രകടനത്തിലാണ് പാക്കിസ്ഥാൻ മികച്ച സ്‌കോർ നേടിയത്. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് നേടിയത്. ബാബർ അസമിന് 4 റൺസ് അകലെ സെഞ്ചുറി നഷ്ടമായി. 98 പന്തിൽ 11 ബൗണ്ടറി ഉൾപ്പെടെയാണ് അസം 96 റൺസ് നേടിയത്. ഇമാദ് വാസിം 26 പന്തിൽ 6 ബൗണ്ടറിയും 1 സിക്‌സും ഉൾപ്പെടെ 43 റൺസ് നേടി. ബൗളിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ബംഗ്ലാദേശിന് സാധിച്ചെങ്കിലും റണ്ണൊഴുക്ക് തടയാനായില്ല. മുസ്തഫിസുർ റഹ്‌മാൻ 10 ഓവറിൽ 75 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ, മുഹമ്മദ് ഷൈഫുദീൻ 9 ഓവറിൽ 77 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തി. 300 പന്തിൽ 316 റൺസാണ് ബംഗ്ലാദേശിന് നേടേണ്ടത്. വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 44.1 ഓവറിൽ 221 റൺസിന് പുറത്താകുകയായിരുന്നു. 77 പന്തിൽ 64 റൺസ് നേടിയ ഷക്കിബ് അൽ ഹസനാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. ജയത്തോടെ പാക്കിസ്ഥാൻ നാട്ടിലേക്ക് തിരിക്കും.

OTHER SECTIONS