കോവിഡ് പ്രതിരോധത്തിന് 'കരുതലിന്റെ കത്തുമായി' പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

By online desk .24 10 2020

imran-azhar

 

 

പാലക്കാട് : കോവിഡ് രോഗം വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ , കോവിഡ് ജാഗ്രത നിർദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വ്യത്യസ്തമായ രീതിയിലുള്ള പ്രചാരണ പരിപാടിയുമായി പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. തപാൽ സംവിധാനങ്ങളുടെ ഉപയോഗം കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ തങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്ക് കോവിഡ് ജാഗ്രത നിർദേശങ്ങൾ അടങ്ങിയ പോസ്റ്റ് കാർഡ് "കരുതലിന്റെ കത്ത് " എന്ന പേരിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ ലക്‌ഷ്യം .


പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ആയിരം പോസ്റ്റ് കാർഡുകളാണ് വിവിധ മേഖലകളിലെ ആളുകളിലേക്ക് എത്തിച്ച് അവരുടെ പ്രിയ്യപ്പെട്ടവർക്കായി കത്തുകളയാക്കാൻ നിർദേശം നൽകുന്നത് . തുടർന്ന് കുടുംബശ്രീ , സന്നദ്ധ സംഘടനകൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി പ്രചാരണം വ്യാപിപ്പിക്കാനാണ് തീരുമാനം.

 

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ചാണ് (ഒക്ടോബർ 13 ) ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഐ എ ജി യുമായി ചേർന്ന് പരിപാടി സംഘടിപ്പിച്ചത്. പരിപാടി പാലക്കാട് അസിസ്റ്റന്റ് കളക്ടർ കുമാരി ഡി ധർമലശ്രീ പോസ്റ്റ് കാർഡ് തപാൽ പെട്ടിയിൽ നിക്ഷേപിച്ചു കൊണ്ട് ഉദ്‌ഘാടനം ചെയ്തു.

 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ , ഹുസൂർ ശിരസ്തദാർ ഗീത കെ എസ്, ദുരന്ത നിവാരണ വിഭാഗം സൂപ്രണ്ട് ടി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു . ജില്ലാ ഹസാർഡ് അനലിസ്റ്റ് ശില്പ സി , ഐ എ ജി കൺവീനർ മനോജ് എം പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

 

 

 

OTHER SECTIONS