പാനമ ഗേറ്റ് കേസ് ; നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിനുത്തരവ്്

By sruthy sajeev .20 Apr, 2017

imran-azhar

ഇസ്ലാമാബാദ്: പാനമ ഗേറ്റ് കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ സംയുകത അന്വേഷണത്തിന് പാക് സുപ്രീം കോടതി ഉത്തരവിട്ടു. സംയുകത അന്വേഷണ സംഘം രണ്ടു മാസത്തിനകം റിപേ്പാര്‍ട്ട് നല്‍കണം. ഷെരീഫിന്റെ രണ്ടു മക്കളും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

 

സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പാക്കിസ്ഥാന്‍ ഫെഡറല്‍ ഏജന്‍സി അഡീഷണല്‍ ഡയറക്ടര്‍ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കും. സംഘത്തിലെ മറ്റുള്ളവരുടെ പേരുകള്‍ ഏഴു ദിവസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 1990കളില്‍ പ്രധാനമന്ത്രിയായിരുന്ന സമയം കള്ളപ്പണ ഇടപാടിലൂടെ ഷെരീഫ് ലണ്ടനില്‍ ഫ്‌ലാറ്റും ഭൂമിയും വാങ്ങിയെന്നാണ് ആരോപണം.

 

സംഭവത്തില്‍ പാക്ക് പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി വിലയിരുത്തി. അന്വേഷണ റിപേ്പാര്‍ട്ട് എതിരായാല്‍ പ്രധാനമന്ത്രിയെ അയോഗ്യനാക്കുന്ന നടപടിയിലേക്കു സുപ്രീംകോടതി കടക്കും. ഷരീഫ് കുടുംബത്തിനു ബ്രിട്ടനിലുള്ള സ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ വിവാദമായ പാനമ അഴിമതി രേഖകളില്‍ ഉണ്ടായിരുന്നു. ഈ രേഖകള്‍ പുറത്തുവന്ന ശേഷവും കുടുംബാംഗങ്ങള്‍ വിദേശത്തു പണം കൈമാറ്റം നടത്തിയിരുന്നു.

OTHER SECTIONS