പാണ്ടിക്കാട് പോക്സോ കേസ് : ഒരു അറസ്റ്റ് കൂടി

By Web Desk.19 01 2021

imran-azhar

 


മലപ്പുറം: പെൺകുട്ടിയെ മൂന്നു തവണ പീഡനത്തിനിരക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മേലാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ പ്രതിയാണ് ജിബിൻ പോക്സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനാരയായ സംഭവം വിവാദമായതോടെ കേസിലെ എല്ലാപ്രതികളും ഒളിവിൽ പോയിരുന്നു. ജിബിനെ വളാഞ്ചേരിയിൽവച്ചാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയതത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇനിയും തിരിച്ചറിയാൻ കഴിയാത്ത പ്രതികളുള്ള കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരക്ക് നേരിടേണ്ടി വന്ന സൈബർ കുറ്റകൃത്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

OTHER SECTIONS