മുഖ്യമന്ത്രിയില്‍ നിന്നും മറുപടി കിട്ടുന്നവര്‍ക്ക് 10000 രൂപ നല്‍കും

By Shyma Mohan.16 Jul, 2017

imran-azhar


    ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്‍ നിന്നും മറുപടി ലഭിക്കുന്നവര്‍ക്ക് 10000 രൂപ നല്‍കുമെന്ന് അണ്ണാ ഡി.എം.കെ അമ്മ വിഭാഗം നേതാവ് ഒ.പനീര്‍ശെല്‍വം. മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാനുള്ള തന്റെ പാര്‍ട്ടിയുടെ ധര്‍മ്മയുദ്ധം തുടരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.
    ജയലളിതയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് പനീര്‍ശെല്‍വവും നിരവധി അണ്ണാ ഡി.എം.കെ അമ്മ വിഭാഗം നേതാക്കളും ദീര്‍ഘകാലമായി ആവശ്യം ഉന്നയിച്ചു വരികയാണ്. ജയലളിതയെ പോലെയോ എം.ജി.ആറിനെ പോലെയോ അല്ല വി.കെ ശശികലയെന്നും പനീര്‍ശെല്‍വം പറഞ്ഞു. അണ്ണാ ഡി.എം.കെയില്‍ നിന്നും ജയലളിത പുറത്താക്കിയ ശശികലയുടെ കുടുംബത്തിലെ 16 പേരെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ശശികല ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.